എരമല്ലൂർ: ജീവിക്കാനുള്ള അവകാശത്തിനായി നടത്തുന്ന പോരാട്ടത്തിന് എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇടവകയുടെ കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM] നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് നിവാസികൾക്ക് ഭക്ഷണവും വെള്ളവുമായി അവർക്കൊപ്പം ചേർന്നു.
ഇടവക വികാരി ഫാ. ഡോ. ഫ്രാൻസിസ് കരിശിങ്കൽ ചെറിയകടവ് വികാരി ഫാ.സെബാസ്റ്റ്യൻ പനച്ചിക്കലിന് ഭക്ഷണവും കുടിവെള്ളവും കൈമാറി.
കെ.എൽ.എം പ്രസിഡൻ്റ് ജോയി കൊല്ലംപറമ്പിൽ സെക്രട്ടറി ജോണി പാലപ്പറമ്പിൽ, ട്രഷറർ മിനി സജി, പാസ്ട്രൽ കൗൺസിൽ സെക്രട്ടി സോണി പവേലിൽ,സെൻട്രൽ കമ്മിറ്റി കൺവീനർ സി.പി. മൈക്കിൾ, കൈക്കാരൻ ജോസഫ് കട്ടിക്കാട്ട്,കെ.എൽ.എം ഭാരവാഹികളായ
തോമസ്കുട്ടി, അൽഫോൻസ, എന്നിവർ നേതൃത്വം നൽകി.