തിരുവനന്തപുരം: റാപ്പർ വേടന്റെ വീഡിയോ വെച്ചുള്ള പാരഡി വീഡിയോ വൈറൽ ആകുന്നു. ഒരുത്തൻ.. എന്ന് തുടങ്ങുന്ന പാരഡിയുടെ വരികൾ ചുവടെ കേരളക്കര മുടിപ്പിക്കാനായി ഒരുത്തൻ, കിറ്റു കൊടുത്തു കിറ്റ് കൊടുത്തു മയക്കി എന്റെ ദൈവമേ, പോസ്റ്റൽ തുറന്നു നോക്കി രണ്ടാം സർക്കാരേ, ദുരന്തം വരുമ്പോൾ ബക്കറ്റുമായി പിരിവിനിറങ്ങുവോർ, പിരിച്ചു കിട്ടിയ കാശുമായി പുട്ടടിക്കുവോർ, കത്തിയെരിയുന്ന സൂര്യൻ നിന്റെ ഉരുക്കു കൈകൊണ്ടു തൊട്ടാൽ ബ്രണ്ണൻ കോളേജും വിറക്കും…
മാൻഡ്രേക്ക് എന്ന് പിണറായിയെ പേരെടുത്തു വിശേഷിപ്പിക്കുന്നുമുണ്ട്; ഫണ്ട് പിരിവു തട്ടിപ്പും, മകൾ വീണയുടെ കേസുകളും എല്ലാം പരാമർശം ആകുന്ന വീഡിയോയ്ക്ക് ഏകദേശം ഒന്നര മിനുട്ടിൽ കൂടുതൽ ദൈർഖ്യം ഉണ്ട്.
യുവാക്കളുടെ ഇടയിൽ ഹരം ആയി മാറിയ റാപ്പർ വേടൻ ബി ജെ പി യെയും ആർ എസ് എസ് നെയും ട്രോളി ദേശീയ ശ്രദ്ധ നേടിയിരുന്നു. മയക്കു മരുന്ന് കേസിൽ അറസ്റ്റിൽ ആയതിനു ശേഷം പുതിയ പാരഡി ട്രോൾ വൈറൽ ചാർട്ടുകളിൽ ഇടം പിടിച്ചിരിക്കുകയാണ്.