ന്യൂ ഡൽഹി: അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി.
കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എഐ 159 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് ഇന്ന് റദ്ദാക്കിയത്.സാങ്കേതിക കാരണങ്ങളാലാണ് സർവ്വീസുകൾ റദ്ദാക്കുന്നതെന്ന് അനൗദ്യോഗികമായി അറിയുന്നു .
ഡൽഹി – ദുബായ് ( എ ഐ 915), ഡൽഹി -വിയന്ന (എ ഐ 153) ഡൽഹി -പാരീസ് (എ ഐ 143 ) ബംഗളുരു -ലണ്ടൻ (എ ഐ 133 ), ലണ്ടൻ -അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റു സർവീസുകൾ.
കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ സർവീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത് . ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാർ കണ്ടതോടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ഹോങ് കോങ്ങിൽത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാർ കാരണമല്ലെന്നും പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്പേസിലെ തിരക്കും കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം