ലക്നൗ :സൗദി എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി. ലക്നൗ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ 6:50 ഓടെയാണ് സംഭവം നടന്നത്. ജിദ്ദയിൽ നിന്നും വന്ന വിമാനം ലക്നൗവിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീപ്പൊരി കാണുന്നത്.
ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നയുടൻ വിമാനം അടിയന്തിരമായി നിർത്തുകയും. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മാറ്റുകയും ചെയ്തു.തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.
ഹജ്ജ് യാത്രക്കാരുമായി തിരികെയത്തിയ വിമാനമായിരുന്നു .
കാരണം എന്താണെന്ന് സൗദി എയർലൈൻസ് ഇതുവരെ അറിയിച്ചിട്ടില്ല . എങ്കിലും ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാർ കാരണമാണോ തീപ്പൊരി കണ്ടതെന്ന് വ്യക്തമല്ല.
ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ 250 പേരാണ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.