ഡബ്ലിൻ: അയർലണ്ടിൽ വിശ്വാസം വ്യാപകമായി ഉപേക്ഷിക്കുന്ന പ്രവണത വ്യക്തികൾക്കും രാഷ്ട്രത്തിനും ദുഷ്ടാത്മാക്കളുടെ സ്വാധീനത്തിനുള്ള വാതിൽ തുറക്കുകയാണെന്ന് പ്രശസ്തമായ അമേരിക്കൻ എക്സോസിസ്റ്റ്. “ദി ഐറിഷ് കാത്തലിക്” പ്രസിദ്ധീകരണത്തോട് നടത്തിയ അഭിമുഖത്തിൽ, അമേരിക്കയിലെ സിറാക്യുസ് രൂപതയിലെ വൈദികനും, മനശ്ശാസ്ത്രജ്ഞനും, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ അധ്യാപകനുമായ മോൺസിഗ്നർ സ്റ്റീഫൻ റോസറ്റിയുടേതാണ് ഈ മുന്നറിയിപ്പ്.
വിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു – ഇത് വിശ്വാസത്തിന്റെ തകർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും, “വിശ്വാസം നമ്മെ സംരക്ഷിക്കുന്നു!” എന്ന എഫെസോസുകാർക്കെഴുതിയ എഴുതിയ ലേഖനം ആറാം അധ്യായത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ചു.
വാഷിംഗ്ടൺ അതിരൂപതയുടെ മേധാവി എക്സോസ്സിസ്റ്റായി ദശാബ്ദങ്ങളോളം സേവനം ചെയ്തിട്ടുള്ള സ്റ്റീഫൻ റോസറ്റി ഇപ്പോൾ സെന്റ് മൈക്കൾ സെന്റർ ഫോർ സ്പിരിച്ച്വൽ റിന്യുവലിന്റെ തലവനാണ്. വിശ്വാസം തകർന്നുകൊണ്ടിരിക്കുന്നതിന്റെ അളവിനും ദുഷ്ടാത്മാവുകളുടെ പ്രവർത്തനങ്ങൾ ഉയരുന്ന സാഹചര്യത്തിനും ഇടയിൽ നേരിട്ട് ബന്ധമുണ്ടെന്ന് , അദ്ദേഹം ചൂണ്ടി കാണിക്കുന്നു . അതോടൊപ്പം ഐറിഷ് സമൂഹം വിശ്വാസത്തിൽ നിന്ന് പിന്നോട്ട് പോകുന്നത്, ആത്മീയമായി ഗുരുതരമായ ഒത്തിരിയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ ഇടയാക്കുമെന്നും മോൺസിഗ്നർ റോസറ്റി പറയുന്നു.