ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട എഐ 315 എന്ന വിമാനമാണ് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.
പൈലറ്റ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതോടെ ഹോങ്കോങ്ങിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 90 മിനിറ്റിനുശേഷം ഹോങ്കോങ്ങിലേക്ക് മടങ്ങിയത് .
തിങ്കളാഴ്ച രാവിലെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എഐ 315 വിമാനത്തിലാണ് തകരാർ കണ്ടത് . വിമാനത്തിൽ പരിശോധനാനടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു
അഹമ്മദാബാദിൽ അപകടമുണ്ടാക്കിയ ബോയിംഗിൻറെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനാപകടത്തിന് പിന്നാലെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ അടിയന്തരമായി പരിശോധനകൾ പൂർത്തിയാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട് .