വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കളുമായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽ നിന്നും യുക്രൈനിലെ ഖാർക്കിവിലേക്ക് എത്തിച്ചു.
‘വത്തിക്കാന്റെ സഹായം ഏറ്റവും ആവശ്യമായവർക്കു എത്തിച്ചു കൊടുക്കുന്ന ഉപവി പ്രവർത്തനം പാപ്പയുടെ അഭാവത്തിൽ പോലും ഒരിക്കലും
നിർത്തിവെക്കേണ്ടതായി വന്നിട്ടില്ല’ എന്ന് ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി അറിയിച്ചു.