2025 സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിനേയും പിയർ ജോർജിയോ ഫ്രാസറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കും എന്ന് വത്തിക്കാൻ ഔദ്യോധികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടിയുള്ള പൊതു സമിതിയിൽ ലിയോ പതിനാലാമൻ പാപ്പാ ആണ് ഈ അറിയിപ്പ് നൽകിയത്.
കാർലോ അക്യൂറ്റിസ് തന്റെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയിലൂടെ, ഡിജിറ്റൽ മാധ്യമങ്ങൾ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചു. പിയർ ജോർജിയോ ഫ്രാസറ്റി ആധുനീക ലോകത്തിൽ വിശുദ്ധ ജീവിതത്തിന്റെ മാതൃക ഉപവി പ്രവർത്തനങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ക്രിസ്തു സാക്ഷി ആയി മാറി. സെപ്റ്റംബർ ആദ്യ ഞായറാഴ്ച ഇവർ വിശുദ്ധരുടെ ഗണത്തിൽ ചേർക്കപ്പെടും.
ഈ വർഷത്തിൽ തന്നെ വാഴ്ത്തപ്പെട്ടവരായ കുറേയേറെപേർ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും എന്ന് വത്തിക്കാന്റെ ആരാധനാക്രമത്തിനായുള്ള ഓഫീസ് വെളിപ്പെടുത്തി. അവരുടെ വിശുദ്ധ പ്രഖ്യാപനം ഒക്ടോബർ 19 ലേക്ക് ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിലൂടെ സഭാ വിശ്വാസികളുടെ ജീവിതത്തിനു ഒരു പുത്തൻ ഉണർവ്വ് നൽകുക ആണ്.