കൊച്ചി: തുടർച്ചയായി കേരള തീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങൾ തീരവാസികൾക്ക് ആശങ്ക പരത്തുകയും, മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കൊച്ചി രൂപത
അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിടണം സർക്കാർ ശക്തമായ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തോപ്പുംപടി ബി ഓ ടി ജംഗ്ഷനിൽ കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം കെഎൽസിഎ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു
രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു, തുടർന്ന് ഡയറക്ടർ ഫാദർ ആൻറണി കുഴിവേലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ജോബ് പുളിക്കൽ, ടി എ ഡാൽഫിൻ ഷാജു ആനന്ദശ്ശേരി സെബാസ്റ്റ്യൻ, ഹെൻസൻ പോത്തംപള്ളി, സിന്ധു ജസ്റ്റസ് ജെസ്സി കണ്ടനാം പറമ്പിൽ, ജോഷി മുരുക്കുംതറ, ബെന്നി ജോസഫ്, വിദ്യ ജോജി, വിൻസ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു