ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിഅപകടത്തിൽ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 242 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം .
ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന വിമാനം സെക്കൻഡുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.
270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുണ്ട്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു .
വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .ഇവരിൽ ആരെയും രക്ഷപ്പെടുത്താനായില്ല.വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഉടൻ എത്തിച്ചേരും . പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാനമന്ത്രിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി.