27 വർഷത്തെ സഭാ സേവനം പൂർത്തിയാക്കി സൺഡേ ശാലോം പ്രസിദ്ധീകരണ ലോകത്ത് നിന്നും വിട പറയുന്നു. പത്രത്തിൽ ജൂൺ 15 എഡിഷനിലെ എഡിറ്റോറിയലിലൂടെ പത്രത്തിന്റെ എഡിറ്ററായ ബെന്നി പുന്നത്തറ ആണ് ഈ ദുഃഖകരമായ വാർത്ത പുറത്ത് വിട്ടത്.
സഭാ നേതാക്കമാരും അൽമായരും വായിക്കുകയും പോൽസാഹിപ്പിക്കുകയും ചെയ്ത പത്രം ഇങ്ങനെ നിർത്തുന്നതിന് ഒരു കാരണം മാത്രമേ ഉള്ളൂ അത് ദൈവം മതി എന്നു പറഞ്ഞാൽ മതിയാക്കിയേ പറ്റൂ എന്ന് എഡിറ്റർ സൂചിപ്പിച്ചു.