ഖത്തർ: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി റിപ്പോർട്ട് . ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
ഇന്നോ വ്യാഴാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം . ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേരാണ് കെനിയയിൽ മരിച്ചത് .
പാലക്കാട് നിന്നുള്ള റിയ ആൻ (41), ടൈറ റോഡ്രിഗ്സ് (എട്ട്), തൃശൂരിൽ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (ഒന്നര), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.