തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ. ജന്മഭൂമി ദിനപത്രത്തിലെ ലേഖകൻ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത് .
ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു . കോതമംഗലം എം എ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗം ഡീൻ ആയ പ്രൊഫസർ ബി ബിജുവിനെ എൻജിനീയറിംഗ് വിഭാഗം മേധാവിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കി.
ഇതോടെ വീണ്ടും വിദ്യാർത്ഥികളും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ് .എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ പറഞ്ഞു . സർവ്വകലാശാല കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും നേതാക്കൾ പ്രതികരിച്ചു.