വൈപ്പിൻ: പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവക KLCA യുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഓളിപറമ്പിൽ ചന്ദനത്തൈ വിശ്വാസ പരിശീലന വിഭാഗം H M പീറ്റർ മഞ്ഞളിലിന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തുടർന്ന് അതിരൂപത ബി.സി.സി കോഡിനേറ്ററും,ഡിസ്ട്രിക്റ്റ് ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറിയുമായ ജോബി തോമസ് സർ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളെകുറിച്ചും, നിലവിലെ ജോലി സാധ്യതകളെകുറിച്ചും സെമിനാർ നയിച്ചു. ഇടവക ദൈവാലയത്തിലെയും, സബ്സ്റ്റേഷൻ ക്രിസ്തുരാജ ദൈവാലയത്തിലേയും ഉൾപ്പെടെ 150ൽ അധികം കുട്ടികളും, മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.
ഇടവകയിൽ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസ വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങൾ ഈ വർഷം ഇടവകയിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മദർ ആൻസിയ CSST , കേന്ദ്ര സമിതി ലീഡർ നെൽസൺ കൈമലത്ത്, KLCA പ്രസിഡന്റ് സാബു കെ വില്യംസ്, വിശ്വാസ പരിശീലന വിഭാഗം H M പീറ്റർ മഞ്ഞളിൽ, ഷൈഗൻ പയ്യപ്പിള്ളി, ജോസഫ് അറക്കൽ, ടൈറ്റസ് പറപ്പിള്ളി, ഷീല സെബാസ്റ്റ്യൻ ചക്യാമുറി, സുനിത ബോസ്കോ പള്ളിപ്പാടത്ത്, ജേക്കബ് മാളിയംവീട്ടിൽ, റോബിൻ കണ്ണച്ചാമുറി, ക്ലീറ്റസ് കനപ്പിള്ളി, ലിബിൻ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.