കൊച്ചി: കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ
കെ ആർ എൽ സി സി യുടെ 45 -മത് ജനറൽ അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ജൂലൈ 11,12,13 തീയ്യതികളിൽ ഇടകൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന ജനറൽ അസംബ്ലിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
2027 ലെ കെ ആർ എൽ സി സി രജത ജൂബിലിയോട് അനുബന്ധിച്ച് ലത്തീൻ സഭയ്ക്ക് കാലോചിതവും സമഗ്രവുമായ അജപാലന പദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഈ അസംബ്ലിയിൽ നടക്കും.
കൊച്ചി രൂപതാ ബിഷപ്പ്ഹൗസിൽ വച്ച് നടന്ന ആലോചന യോഗത്തിൽ രൂപതാ ഡെലഗേറ്റ് അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി, രൂപത ചാൻസിലർ ഫാ. ഡോ. ജോണി പുതുക്കാട്,KRLCC ജനറൽ സെക്രട്ടറി ഫാ. ഡോ.ജിജു ജോർജ് അറക്കത്തറ, കെ ആർ എൽ സി സി സെക്രട്ടറിമെറ്റിൽഡ മൈക്കിൾ,
വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറിഫാ.മാത്യു പുതിയാത്ത്, പ്രവാസി കമ്മീഷൻ സെക്രട്ടറി
ഫാ. നോയൽ കുരിശിങ്കൽ, യുവജന കമ്മീഷൻ സെക്രട്ടറി ഫാ.അനൂപ് കളത്തിത്തറ ഓ.സ്.ജെ, രൂപത
പ്രോക്കുറേറ്റർ ഫാ. മാക്സൺ കുറ്റിക്കാട്ട്, രൂപത അൽമായ കമ്മീഷൻ ഡയറക്ടർഫാ.ആന്റണി കുഴിവേലി,KRLCC അംഗങ്ങളായ ജോസി സേവിയർ, ടി.എ.ഡാൽഫിൻ, മേഴ്സി ജോർജ് എന്നിവർ പങ്കെടുത്തു.
12 രൂപതകളിൽ നിന്ന് 200 ഓളം പേർ പങ്കെടുക്കുന്ന 45 -മത് ജനറൽ അസംബ്ലിയിൽ ബിഷപ്പുമാർ , വൈദിക, സന്യസ്ത, അൽമായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.