കോട്ടപ്പുറം: ഇന്ത്യയുടെ പല ഭാഗങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും നിരന്തരം ആക്രമണത്തിന് വിധേയരാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണ്.
കെ.എൽ.സി.എ കോട്ടപ്പുറം രൂപത പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒഡിഷയിലെ സമ്പൽപൂരിൽ 90 വയസ്സുള്ള വൈദികൻ ഉൾപ്പെടെ രണ്ട് മിഷനറിമാരെ അതിക്രൂരമായി ഉപദ്രവിച്ചവർക്കെതിരെ കർശന നടപടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ പറഞ്ഞു.
. രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ, ജോയി ഗോതുരുത്ത്, ഇ.ഡി. ഫ്രാൻസീസ്, ഷൈജ ടീച്ചർ, ജോൺസൺ വാളൂർ, ലോറൻസ് മാസ്റ്റർ, കൊച്ചുത്രേസ്യ, ഷാജു പീറ്റർ, ജെയ്സൺ കുറുമ്പ തുരുത്ത്, അഗസ്റ്റിൻ എറിയാട് എന്നിവർ പ്രസംഗിച്ചു