തോപ്പുംപടി: സമൂഹത്തെ കാർന്നു തിനുന്ന ലഹരിക്കെതിരെ, കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
കണയന്നൂർ തഹസിൽദാർ ശ്രീ. ജോസഫ് ആന്റണി ഹെർട്ടിസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ടോമി ചെമ്പക്കാട്ട് ആമുഖപ്രസംഗം നടത്തി.
കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ, ഇടവക സഹവികാരി ഫാ.അജിൻ ചാലാപള്ളിയിൽ,തോപ്പുംപടി യൂണിറ്റ് സെക്രട്ടറി ആൻസൺ കെ. ലൈജു, മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ്, കെ.സി.വൈ.എം. കൊച്ചി രൂപത ട്രഷർ ജോർജ് ജിക്സൺ, കെ.സി.വൈ.എം. കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.