നാടു മുഴുവൻ ബാറുകളും ബിവ്റിജസ് – കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളും കള്ളുഷാപ്പുകളും തുറന്നു കൊടുത്തു കൊണ്ട് സംസ്ഥാന സർക്കാർ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയം എന്ന് KCBC മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന നേത്യ സമ്മേളനം.
പാലക്കാട് ഇലപ്പള്ളിയിൽ ഡിസ്റ്റിലറി ബ്രൂവറി സ്ഥാപിക്കുന്നതിന് ഉപതിരഞ്ഞെടുപ്പ് കഴിയാൻ കാത്തിക്കുകയാണ്. സർക്കാരിന്റെ ഈ നടപടികൾ ജനത്തോടുള്ള വെല്ലുവിളി ആണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
KCBC മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. യൂഹന്നാൻ തിയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു.
രാജ്യാന്തര ലഹരി വിരുദ്ധ ദിനമായ 26 നു ലത്തീൻ, മലങ്കര സീറോ മലബാർ റീത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. സംസ്ഥാനതല ഉത്ഘാടനം 25 നു ത്രിശൂർ നടക്കും.