വി മറിയം ത്രേസ്സ്യ ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വി മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പെടുന്നു. കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധയുടെ തിരുനാളിൽ രാവിലെ ആറു മുതൽ തുടർച്ചായി ദിവ്യബലി 8 .30 നു നേര്ച്ച ഭക്ഷണം വെഞ്ചെരിപ്പ്, തുടർന്ന് രാത്രി എട്ടു വരെ നേർച്ച വിളമ്പു. 9 .30 നു തിരുനാൾ ദിവ്യബലി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ ബിഷപ്പ് പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
വൈകിട്ട് ആഘോഷമായ തിരുനാൾ പ്രദിക്ഷണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിൽ എത്തുന്ന ആയിരങ്ങളെ സ്വീകരിക്കാൻ ഉള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാളിന്റെ എട്ടാമിടം 15 നു രാവിലെ 10 അരക്കുള്ള ദിവ്യബലിയോടെ നടത്തപ്പെടും.