തിരുവനന്തപുരം: ആനി മസ്ക്രീൻ ജന്മദിനം തിരുവനന്തപുരത്ത് ആഘോഷിച്ചു.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സ്ഥാപക ദിനവും ആനി മാസ്ക്രിന്റെ ജന്മദിന ആഘോഷവും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്സ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾ ചൂഷണത്തിന് വിധേയരാകരുതെന്നും സാമ്പത്തിക ആരോഗ്യ മേഖലകളിൽ സുരക്ഷിതരായിരിക്കണമെന്നും കളക്ടർ പറഞ്ഞു.
ആനി മസ്കറിന്റെ പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ രാഷ്ട്ര നിർമ്മാണം നടത്തണമെന്ന് ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോ അഭിപ്രായപ്പെട്ടു.

ഒറീസയിലെ സമ്പൽപ്പൂരിൽ 90 വയസ്സിന് മുകളിൽ പ്രായമുള്ള വൈദികരെ സെമിനാരിയിൽ അതിക്രമിച്ചു കടന്ന് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന കേന്ദ്ര ഗവൺമെന്റുകൾ നടപടികൾ സ്വീകരിക്കണമെന്ന് കെഎ ൽ . സി.ഡബ്യു.എ സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ഷേർളി സ്റ്റാൻലി ആവശ്യപ്പെട്ടു. കെ.എൽ.സി.ഡബ്യു.എ രൂപത പ്രസിഡണ്ട് ജോളി പത്രോസ് അധ്യക്ഷയായി.
മോൺ. യൂജിൻ എച്ച് പെരേര,മോൺ. ഇ. വിൽഫ്രഡ്, ഫാ. വീട് മനോജ് അമാദോ, ഫാ. കോസ്മോസ് തോപ്പിൽ, ഫാ. സെബാസ്റ്റ്യൻ കളം ബാടൻ, വിമല സ്റ്റാൻലീ, മെറ്റി ൾഡാ മൈക്കിൾ, നക്ഷത്ര സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.