തോപ്പുംപടി: കെ.സി.വൈ.എം. സെന്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള കടലാക്രമണം നേരിടുന്ന സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി പോസ്റ്റ് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചെല്ലാനം മുതൽ പുത്തൻതോട് വരെ നിർമ്മിച്ച ടെട്രാപോട് അതേ മാതൃകയിൽ തന്നെ എത്രയും വേഗം യുദ്ധകാല അടിസ്ഥാനത്തിൽ അതിൻ്റെ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പോസ്റ്റ് കാർഡ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കുമാരി സയന ഫിലോമിന അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് ആനിമേറ്റർ ജോസഫ് സുമീത് ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ഇ.എക്സ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് സെക്രട്ടറി *ആൻസൻ കെ. ലൈജു, ക്ലെൻ സാമുവൽ, ആൾഡ്രിൻ,ആരോൺ ബെയ്സിൽ, ആൻമേരി എം.പി. ,അമല മരിയ ടെൽബിൻ,ആഗ്നൽ ജൂഡ്,ആന്റണി പയസ് എന്നിവർ നേതൃത്വം നൽകി.