മൂന്നാർ :ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കുളിൽ ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണം, സ്കിറ്റുകൾ തുടങ്ങിയവ നടന്നു.
ലഹരിവിരുദ്ധ ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടനം ചെയ്ത് – കസ്റ്റംസ് , ഇൻഡയറക്ട് ടാക്സ് ആൻ്റ് നാർക്കോട്ടിക് (നാസിൻ്റെ – NACIN) നാഷണൽ അക്കാദമി അഡീഷണൽ ഡയറക്ടർ ജനറൽ മിനു പ്രമോദ് IRS ക്ലാസെടുത്തു. ലഹരി വസ്തുക്കൾ വിൽക്കുന്നവർ കള്ളന്മാരെപ്പോലെ വരുമെന്നും എല്ലാം നശിപ്പിക്കുമെന്നും മോഹവലയത്തിലാഴ്ത്തി ജീവിതം തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. അറിവ് നേടലും കഴിവ് വളർത്തലും ലഹരിയാക്കി മാറ്റുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ അരുൾ ഫ്രഡറിക് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സോജൻ ജി. അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.