കൊച്ചി: കൊച്ചിയിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്ക് കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ പരസ്യപ്പെടുത്തി . 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നുവെന്നും ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയും 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറുകളിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്
മുങ്ങിയ കപ്പലിലെന്ത് എന്ന ചോദ്യത്തിനാണ് ഇതോടെ ഔദ്യോഗികമായ ഉത്തരമാകുന്നത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് ആണ് 13 കണ്ടെയിനറുകളിൽ ഉള്ളത്. ഇത് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ പെട്ടെന്ന് തീപിടിക്കുന്ന വാതകമാണ് .
കപ്പൽ അധികൃതർ കസ്റ്റംസിന് കൈമാറിയ ലിസ്റ്റിൽ നാല് കണ്ടയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു . പരിശോധനയിൽ ഇത് കശുവണ്ടി ആണെന്ന് മനസ്സിലായി .
കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്.
39 കണ്ടെയ്നറുകളിൽ കോട്ടണാണുള്ളത്. 71 കണ്ടെയ്നറുകളിൽ സാധനങ്ങൾ ഒന്നുമില്ലെന്നും പുറത്ത്വിട്ട രേഖയിലുണ്ട് . ആകെ 643 കണ്ടെയ്നറുകൾ എന്നാണ് സർക്കാർ വിശദീകരണം .