കൊല്ലം: ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ സ്നേഹതീരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി.കോൾബേ കർമ്മ ശ്രേഷ്ട പുരസ്കാരം കൊല്ലം രൂപതയിലെ ജെയിൻ ആൻസിൽ ഫ്രാൻസിസ് ഏറ്റുവാങ്ങി.
സംസ്ഥാനതലത്തിൽ വനിതാ ക്ഷേമ രംഗത്തെ സമഗ്രസംഭാവനക്കായാണ് അവാർഡ്. ആലപ്പുഴ എം.പി. കെ.സി വേണുഗോപാൽ ഉപഹാരം നൽകി. പ്രസിഡൻ്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് ,
വിനോദ് കുമാർ DIG പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് , IMS ഡയറക്ടർ ഫാ പ്രശാന്ത് , ഡോ. ഉഷാ , പ്രിൻസിപ്പാൾ സെൻ്റ് ജോസഫ്സ് വിമൺസ് കോളേജ് സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
സംഘടനയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സാമൂഹിക ,സാംസകാരിക, വിദ്യാഭ്വാസ , കാർഷിക, വ്യാവസായിക , സഭാ സേവന ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു.