തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമൊത്തു മടങ്ങുന്ന മാതാവിന് വൃക്ഷതൈ സമ്മാനമായി നല്കുന്ന ‘ജീവന്’ പദ്ധതിക്ക് ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമായി . തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്കാരം നേടിയ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്.
പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തില്‍ വീട്ടിലേയ്ക്ക് അയയ്ക്കും. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.