ഭാരത ലത്തീൻ സഭ നിർണ്ണായകമായ ഒരു നിമിഷത്തിലൂടെ ആണ് കടക്കുന്നത്, സി സി ബി ഐ യുടെ പുതിയ സെക്രട്ടറിയേറ്റ് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ന്യൂ ഡൽഹിയിലെ ഭായ് വീർ സിങ് മാർഗിൽ പുതുതായി നിർമ്മിച്ച സെക്രട്ടറിയേറ്റിന്റെ ആശീർവാദ് കർമ്മവും ഉദ്ഘാടന കർമ്മവും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോ പോൾഡ് ജിറേലി നിർവ്വഹിച്ചു. കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ആർച്ചു ബിഷപ്പ് പീറ്റർ മച്ചാഡോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന കർമ്മത്തിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പുരോഹിതന്മാർ സന്യാസി സന്യാസിനിമാർ വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ മെത്രാൻ സമിതിയിൽ 133 രൂപതകളിൽ നിന്നായി 190 മെത്രാന്മാരുണ്ട്.
1988 ഇൽ ഗോവയിൽ ആണ് ലത്തീൻ സഭയുടെ സെക്രട്ടറിയേറ്റ് ആദ്യമായി സ്ഥാപിക്കുന്നത്. ന്യൂഡൽഹിയിൽ പുതിയ ആസ്ഥാനമന്ദിരം വരുന്നതോടു കൂടി ദേശീയ തലത്തിലെ സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർക്കാരുമായുള്ള ഏറ്റവും അടുത്ത ബന്ധങ്ങൾക്ക് വളരെ ഏറെ ഗുണം ചെയ്യുന്ന ഇടം കൂടി ആകും ഈ ആസ്ഥാന മന്ദിരം.