ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. ലാസർ സിന്റോ തൈപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Trending
- കോംഗോയിലെ പള്ളിയിൽ കൂട്ടക്കൊല
- ലോകം ചെലുത്തുന്ന സ്വാധീനം തിരിച്ചറിയാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നു: കർദ്ദിനാൾ തഗ്ലേ
- പുനലൂർ രൂപതയിൽ ഏകദിന സെമിനാർ
- കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ കടുത്ത അതൃപ്തി- സിബിസിഐ
- കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി;ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും
- ഛത്തീസ്ഗഡ് സംഭവം – സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ കുടുതൽ ശക്തിപ്പെടുത്തും – കെ എൽ സി എ
- ന്യൂയോർക്കിൽ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു
- കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം – ക്രിസ്ത്യൻ സർവീസ് സൊസൈറ്റി