ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ചൂടുപിടിക്കുന്നു. ഇന്ത്യയുടെ വാഹന വിപണി അതിവേഗമാണ് വളരുന്നത്, 2020 ഇൽ വെറും 5,000 യൂണിറ്റായിരുന്നു ഇലക്ട്രിക് വാഹന വിപണി എങ്കിൽ 2023 ആയപ്പോഴേക്കും 113000 ഇൽ പരം യൂണിറ്റ് എന്ന നിലയിലേക്ക് ഇന്ത്യൻ ഇലക്ടിക് വാഹന വിപണി വളർന്നു. ഇത് തന്നെ ആണ് ആഗോള വാഹന കമ്പിനികളെ എല്ലാം ഇന്ത്യയിലേക്ക് ആകർഷിക്കുന്നതും. സ്കോഡ മുതൽ കിയ വരെ ഉള്ള ആഗോള ഭീമന്മാർക്കൊപ്പം വിയറ്റ്നാമീസ് വമ്പൻ വിൻ ഗ്രൂപ്പും ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ വരുകയാണ്.
വാഹന പ്ലാന്റിന്റെ പണികൾ തൂത്തുക്കുടിയിൽ ആരംഭിച്ചിരിക്കുന്ന വിൻ ഗ്രൂപ്പ് ആന്ധ്രാ, തെലുഗാന സർക്കാരുകളുമായി ചർച്ചയിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. ഉത്സവ കാലത്തിനു മുൻപു വി എഫ് 6 വി എഫ് 7 മോഡലുകൾ പുറത്തിറക്കാനാണ് പ്ലാൻ. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രതിവർഷം ഒന്നര ലക്ഷം ഇവികളായി ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.