കൊച്ചി : കലൂർ സി.എൽ.സി യുവജനങ്ങൾ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 9-ാം ഘട്ടം ഉദ്ഘാടനം കതൃക്കടവ് സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ഇടവക വികാരി ഫാ.പോൾസൺ സിമേന്തി യും കലൂർ സി.ൽ.സി പ്രസിഡന്റ് ആന്റണി ഷിനോയ് യും ചേർന്ന് മതബോധന എച് എം ജാൻസി റിച്ചാടിന് നൽകിക്കൊണ്ട് നിർവഹിച്ചു.
2017ൽ തുടക്കം കുറിച്ച പദ്ധതി നിലവിൽ തുടർന്നുവരികയാണ് കലൂർ സി.എൽ.സി യുവജനങ്ങൾ. വരാപ്പുഴ അതിരൂപതയിലെ മറ്റു യുവജന സംഘടനകൾക്ക് പ്രചോദനം നൽകാൻ സി എൽ സി യുവജനങ്ങൾക്ക് സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും വരാപ്പുഴ അതിരൂപത സി.എൽ.സി പ്രസിഡന്റ് അലൻ പി ടൈറ്റസ് പറഞ്ഞു. സഹവികാരി ഫാ.സാവിയോ തെക്കേപാടത്ത് കലൂർ സി.ൽ.സി സെക്രട്ടറി ബ്രിയോൺ ജോർജ്, ആനിമേറ്റർ സി. ലിസി ജോസഫ് മറ്റു സി.ൽ.സി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു