ഗിന്നസ് പക്രുവിനെ എറണാകുളം പ്രസ് ക്ലബ്ബ് ആദരിച്ചു
കൊച്ചി: അഭിനേതാവിന് അഭിനയവും കലയുമായിരിക്കണം യഥാര്‍ത്ഥ ലഹരിയെന്ന് ഗിന്നസ് പക്രു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍)വിന് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നല്കിയ ആദരവിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സിനിമ സംഘടനകളെല്ലാം കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആരും തന്നെ കലാരംഗത്തില്ല. അത്തരം പ്രവണതകളില്‍ നിന്നും കലാകാരന്മാര് മാറിനില്‍ക്കാനും തിരിച്ചു വരുവാനും ശ്രദ്ധിക്കണം. വിദ്യാലയങ്ങളിലേക്ക് വരെ ലഹരി കടന്നെത്തുന്ന കാലത്ത് അതിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമായി സിനിമരംഗത്തുള്ളവര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗം ഇല്ലാതാകണമെങ്കില്‍ ഒരോ വ്യക്തിയും സ്വയം തീരുമാനിക്കണമെന്ന് ഗിന്നസ് പക്രുവിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത നടന് ടിനി ടോം പറഞ്ഞു.
ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍) വിനെ എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍കുമാര്‍ പൊന്നാടയണിയിച്ചു ആദരിച്ചു. 916 കുഞ്ഞൂട്ടന് ചിത്രത്തിലെ താരങ്ങളായ രാകേഷ് സുബ്രമഹ്ണ്യന്‍, , നിയാ വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ടോമി മാത്യൂ,പി ഒ ജിഷ എന്നിവരും പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍:
ചലച്ചിത്രരംഗത്ത് 25 വര്‍ഷം പിന്നിട്ട ഗിന്നസ് പക്രു (അജയകുമാര്‍)വിനെ എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍ പൊന്നാടയണിച്ച് ആദരിച്ചപ്പോള്‍. ചലച്ചിത്ര താരങ്ങളായ ടിനി ടോം, രാകേഷ് സുബ്രമഹ്ണ്യന്‍, നിയാ വര്‍ഗ്ഗീസ്, പ്രസ് ക്ലബ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ടോമി മാത്യൂ,പി ഒ ജിഷ തുടങ്ങിയവര്‍ സമീപം