നിലമ്പൂർ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിച്ചിരുന്നു
.ഇരുവരും മണ്ഡലത്തിൽ പ്രബലരാണ് .പതിറ്റാണ്ടുകളോളം സ്ഥലം എം എൽ എ ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത് .സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മികച്ച പ്രഭാഷകനുമാണ് സ്വരാജ് . 2016 ൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സ്വരാജിൻ്റെ വരവോടെ നിലമ്പൂരില്‍ രാഷ്ട്രീയ മത്സരത്തിൻ്റെ സാധ്യത വര്‍ധിച്ചു. നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19-ന് ആണ്. ജൂൺ 23-ന് തന്നെ ഫലമറിയാം.