കോട്ടപ്പുറം: കുടുംബങ്ങൾ നന്മയുടെ വിളനിലമാകണമെന്ന് കോട്ടപ്പുറം : ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൻ്റെ സമാപന ദിനത്തിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ് .
സഭയുടെയും സമൂഹത്തിൻ്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങൾ മൂല്യങ്ങളിൽ മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും ബിഷപ്പ് പറഞ്ഞു.
മോൺ. റോക്കി റോബി കളത്തിൽ, ഫാ. ഷാബു കുന്നത്തൂർ, ഫാ. പ്രിൻസ് പടമ്മാട്ടുമ്മൽ, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ.ഷാജു കുരിശിങ്കൽ, ഫാ. ആൻസ് പല്ലിശ്ശേരി, ഫാ. ജിബിൻ കുഞ്ഞേലുപറമ്പ്, ഫാ. അനിൽ ഒഎസ്ജെ , ഫാ. റോജു ഒഎസ്ജെ എന്നിവർ സഹകാർമ്മികരായി.. ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും നടന്നു.
കടലുണ്ടി ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ്, കൺവെൻഷന് നേതൃത്വം നൽകിയത്.