കൊച്ചി :കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിലുള്ള സാമൂഹ്യ പഠന മുറികളിലെ പഠിതാക്കൾക്ക് “മഞ്ചാടി” ദ്വിദിന പഠന ക്യാമ്പും, “കരുതൽ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളുടെ വിതരണവും കുട്ടമ്പുഴ ട്രൈബൽ ഷെൽറ്ററിൽ സംഘടിപ്പിച്ചു.
മഞ്ചാടി ദ്വിദിന ക്യാമ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്ന പോൾ, എളംബ്ലാശേരി, പിണവൂർകുടി, വെള്ളാരംകുത്ത് എന്നീ സ്ഥലങ്ങളിലെ പഠന മുറികളിലെ ഫെസിലിറ്റേറ്റർസ് ആയ റോസമ്മ ജോൺ, ആതിര രാമൻ, രാജി പി. ആർ, പ്രമോട്ടേഴ്സ്, കെ.സി.വൈ.എം കലൂർ മേഖലാ പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് ആനിമേറ്റർ ജോസ് പീറ്റർ, ക്യാമ്പ് കോർഡിനേറ്റർ ആൻ ഗ്ലോറിയ ഗോമസ്, പൊറ്റക്കുഴി യൂണിറ്റ് എക്സിക്യൂട്ടിവ്സ് എന്നിവർ സന്നിഹിതരായിരുന്നു

70 ഓളം വിദ്യാർത്ഥികൾ “മഞ്ചാടി” ദ്വിദിന ക്യാമ്പിൽ പങ്കെടുത്തു.
ഐസ് ബ്രേക്കിംഗ് സെഷന് കെ.സി.വൈ.എം കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ് നേതൃത്വം നൽകി.
ചൈൽഡ് ലൈനിൽ നിന്ന് സോഷ്യൽ വർക്കേഴ്സ് ആയ ലിറ്റിയുടെയും അശ്വിനിൻ്റെയും നേതൃത്വത്തിൽ ഗുഡ് ടച്ച് ബാഡ് ടച്ചിനെ കുറിച്ച് ഒരു സെഷൻ നടത്തുകയുണ്ടായി.
ക്യാമ്പ് കോർഡിനേറ്റർ ആൻ ഗ്ലോറിയ ഗോമസിൻ്റെയും, അമൽ ജോർജിൻ്റെയും നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ തരം കളികളിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം, ടീം ബിൽഡിംഗ്, കാര്യക്ഷമത ആശയവിനിമയം, എന്നീ വിഷയങ്ങളിൽ ക്ലസ്സെടുത്തു .
ക്യാമ്പിൻ്റെ അവസാന ഘട്ടത്തിൽ കൂടുതൽ പോയിൻ്റുകളുമായി വിജയം കരസ്ഥമാക്കിയ ടീമുകൾക്ക് I , ll , III, IV എന്നീ അടിസ്ഥാനത്തിൽ സമ്മാനങ്ങൾ യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, സെക്രട്ടറി അന്ന തെരേസ ഷാരോൺ, എഡ്യൂകേഷൻ ഫോറം കൺവീനർ അലൻ ആഷ്ലി എന്നിവർ കൈമാറി.