കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൻ്റെ സമാപനം വ്യാഴാഴ്ച . ദിവ്യകാരുണ്യ പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും വ്യാഴാഴ്ച നടക്കും.
നാലാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ എന്നിവർ സഹകാർമ്മികരായി. വാഹനങ്ങളുടെ വെഞ്ചരിപ്പ് നടന്നു.
കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ, കൺവെൻഷന് നേതൃത്വം നൽകി. കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.