തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം.രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം.രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.