കൊച്ചി: വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൈക്കൂടം സെന്റ് റാഫേസ് ചർച്ച് വെച്ച് “ഹൃദയസ്പർശം” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തൈക്കൂടം ഇടവക വികാരി ഫാ. ജോബി അശീതുപറമ്പിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. നിരവധിപേർ രക്തം നൽകി ഈ ആയുർരക്ഷാ പ്രവർത്തിയിൽ പങ്കാളികൾ ആയി.
എഡ്റൂട്ട്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരെയും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
തൈക്കൂടം ഇടവക സഹവികാരി ഫാ.പ്രബിൻ R S, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. മുഹമ്മദ് ഷെഫീഖ്, എഡ്റൂട്ട്സ് ഇന്റർനാഷണൽ പ്രതിനിധി വിനീത് ചന്ദ്രൻ വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, വൈസ് പ്രസിഡന്റ് അഖിൽ, മീഡിയ ഫോറം കൺവീനർ ജെസ്വിൻ, തൈക്കൂടം ഇടവക സി എൽ സി പ്രസിഡന്റ് ഡിനിൽ ഡെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു.