കൊച്ചി :ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കമെന്നതിനെ സംബന്ധിച്ചസമയക്രമം സർക്കാർ കോടതിയെ അറിയിക്കാൻ ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കണം. ടി.എ. ഡാൽഫിൻ. ബാബു കാളിപ്പറമ്പിൽ, ജീൻസൻ ജോസഫ് തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി സർക്കാരിനോട് സമയക്രമം ആവശ്യപ്പെട്ടത്.
വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി .