തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും.റവന്യൂ മന്ത്രി കെ രാജന് ചടങ്ങില്‍ അധ്യക്ഷനാകും.
സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര് പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര് അനിലും അറിയിച്ചു.