കൊടുങ്ങല്ലൂർ :കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) യുടെ ഡയറക്ടറായി ഫാ നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി നിയമിതനായി.
കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റ് & ബി.സി.സിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരികയായിരുന്നു. കെ.ആര്.എല്‍.സി.സി. ഫാമിലി കമ്മീഷന്റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു.
റോമിലെ ലാറ്ററല്‍ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജ് ചങ്ങനാശ്ശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലയ്സന്ഷ്യറ്റ് എടുത്തു. മേത്തല, കുര്യപ്പിള്ളി, വി.പി. തുരുത്ത്, എന്നീ സ്ഥലങ്ങളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജായും കൂട്ടുകാട്, ഗോതുരുത്ത് എന്നീ സ്ഥലങ്ങളില്‍ അസി.പ്രീസ്റ്റ്യായും, അഞ്ച് വര്‍ഷക്കാലം ജ്ഞാനദീപവിദ്യാപീഠം കോളേജിന്റെ മാനേജറായും ആറുവര്‍ഷക്കാലം കിഡ്സിന്റെ അസി.ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
കോട്ടപ്പുറം രൂപതാ വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന് കളത്തില്‍, പ്രൊക്യുലേറ്റര് ഫാ. ജോബി കാട്ടാശ്ശേരി, ഫാ. പോള്‍ തോമസ് കളത്തില്‍, ഫാ. ജോസ് ഒളാട്ടുപ്പുറം, ഫാ. ബെന്നി ചിറമ്മേല്‍ എസ്.ജെ., ഫാ.സിബിന് കല്ലറക്കല്‍, ഫാ. ജോസ് എസ്.കോട്ടപ്പുറം, അസി. ഡയറക്ടര്‍മാരായ ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി, തുടങ്ങിയവര്‍ ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു.