ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് എന്നിവരുടെ രണ്ടംഗ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകവകാശങ്ങളുടെ ലംഘനമാണ് നിയമത്തിലുള്ളതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
ഇടക്കാല ഉത്തരവിൽ വാദം തുടങ്ങുംമുമ്പേ മൂന്നുവിഷയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത് വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലാണെന്നതിന്റെ തെളിവായി. കേന്ദ്ര കൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്ലീ്ങ്ങളെ നിയമിക്കുന്നത് ആ മതവിഭാഗത്തിന് മേൽ നടത്തുന്ന കടന്നുകയറ്റമാണെന്നും കപിൽ സിബൽ ചൂണ്ടിക്കാണിച്ചു