കൊച്ചി: അസ്തിത്വത്തിന്റെ അടിസ്ഥാനഘടകങ്ങൾ ആലോചിക്കുന്നതിന് അന്തർ മുഖമായ നിരീക്ഷണത്തിലൂടെ പ്രേരിപ്പിക്കുന്നതാണ് ബാലഡ് ഓഫ് ദ യൂണിവേഴ്സ്, നോവലെന്ന് പ്രൊഫ. എം കെ. സാനു അഭിപ്രായപ്പെട്ടു.
സംഗീതം പോലെ ഉയർന്നു നമ്മിൽ അവശേഷിക്കുന്ന അനുഭൂതി ഈ വായനയിലൂടെ ലഭിക്കുന്നു. അനാഥനായ ഭരത് എന്ന സംഗീതജ്ഞന്റെ കഥയാണിത്. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസറുടെ “ബാലഡ് ഓഫ് ദ യൂണിവേഴ്സ് ” പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. എം. തോമസ് മാത്യു ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട് പ്രസംഗിച്ചു. ഓരോ പുതിയ നോവൽ ഇറങ്ങുമ്പോഴും നോവലിനെക്കുറിചുള്ള സങ്കൽപ്പങ്ങൾ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. കഥാകൃത്ത് കല്ലൂർ മേരി ദാസ്, പുസ്തവതരണം നടത്തി. ഇഗ്നേഷ്യസ് ഗോൺസൽവസ്, അഭിലാഷ് ഫ്രേസർ എന്നിവർ പ്രസംഗിച്ചു.