ഹോങ്കോങ്ങ് : ആപൽശങ്കയുയർത്തി ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരംഗം റിപ്പോർട് ചെയ്യുന്നു .ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു . ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ, നഗരത്തിലെ കോവിഡ് -19 കേയുകളുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു.
ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 3 വരെയുള്ള ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഏഷ്യയിലെ മറ്റൊരു തിരക്കേറിയ നഗരമായ സിംഗപ്പൂരിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു വർഷത്തിനിടയിലെ കേസുകളുടെ ആദ്യ അപ്ഡേറ്റ് ഈ മെയ് മാസത്തിൽ രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ കോവിഡ് കേസുകൾ മുൻ ആഴ്ചയെ അപേക്ഷിച്ച് 28% വർദ്ധിച്ച് 14,200 ആയി. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വർദ്ധിച്ചു.