കൊച്ചി: ബോൾഗാട്ടി സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിലെ KLCWA അംഗങ്ങൾ മാതൃ ദിനമാചരിച്ചു . ഇടവകയിലെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളെ “സ്നേഹതണൽ’ എന്ന പ്രോഗ്രാമിലൂടെ ആദരിച്ചു.
ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു. KLCWA അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി ലിജോ ഓടത്തക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ആനിമേറ്ററായ സിസ്റ്റർ റോസി, സെൻറ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ എൽസി, അതിരൂപത പ്രതിനിധി റീന റാഫേൽ, ബോൾഗാട്ടി KLCWA പ്രസിഡൻ്റ് ഡയന എഡ്വിൻ, KLCA പ്രസിഡൻ്റ് അഭിജിത്ത്, കേന്ദ്രനിർവാഹക സമിതി ലീഡർ ആൻ്റണി അല്മായ കോഡിനേറ്റർ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.