കോഴിക്കോട് : കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിന്റെ നവീകരിച്ച ഫിസിയോതെറാപ്പി സെൻറർ ,പുതുതായി ആരംഭിക്കുന്ന ഹോം കെയർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും നിർമ്മല ഹോസ്പിറ്റൽ ലബോറട്ടറിക്ക് ലഭിച്ച എൻ
എ.ബി.എൽ അംഗീകാര പത്ര സമർപ്പണവും കോഴിക്കോട് എം. പി എം കെ രാഘവൻ നിർവഹിച്ചു .
90 വർഷം പൂർത്തിയാക്കുന്ന നിർമ്മല ഹോസ്പിറ്റൽ ആതുര ശുശ്രൂഷ രംഗത്തെ മലബാറിന്റെ സ്നേഹനിധിയായ അമ്മ ആണെന്ന് എംപി അഭിപ്രായപ്പെട്ടു .
നവീകരിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ആശീർവാദം കോഴിക്കോട് അതിരൂപത വികാരി ജനറൽ .മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ നിർവഹിച്ചു.
സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൈയ്യടക്കുമ്പോൾ ചികിൽസാ ചെലവുകളിൽ ഉണ്ടാവുന്ന വർദ്ധനവ് സാധാരണക്കാരെ ബാധിക്കുമെന്നും എംപി പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത മിതമായ ചികിത്സാ ചി ലവിലൂടെ പ്രവർത്തനം നടത്തുന്നതിന് നിർമ്മല ഹോസ്പിറ്റലിന് സാധിക്കുന്നത് ആതുരശുശ്രൂഷ രംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറി മാർ കാണിച്ച പ്രവർത്തനങ്ങൾ ഇന്നും പിന്തുടരുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു
ചടങ്ങിൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ , ഡോ. ഫെർണാണ്ട , അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോളി ജോസ് , ഡോ. മരിയ ഫെർണാണ്ട ഡോ. അജിത്ത് കുമാർ ഡോ.റോഷൻ ബിജിലി, ഡോ. എമിൻ മാത്യു കൗൺസിലർ ടി കെ ചന്ദ്രൻ ,മോഹനൻ പുതിയോട്ടിൽ പാറോപ്പടി സെൻറ് ആൻറണീസ് ഇടവക വികാരി ഫാദർ സൈമൺ കിഴക്കേ കുന്നിൽ എന്നിവർ സംസാരിച്ചു. ഡോക്ടർ എസ് നന്ദകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ ശോഭിത നന്ദി അറിയിച്ചു