കൊല്ലം: കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ കൊല്ലം രൂപതാ ഘടകത്തിൻ്റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര മാതൃ ദിനാഘോഷം നടത്തി.
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പേറ്റൻ്റ് നേടിയ ഡോ .ലിഞ്ചു അജിത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ രൂപതാ പ്രസിഡൻ്റ് വൽസല ജോയി അദ്ധ്യക്ഷയായിരുന്നു. സംഘടനയുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോളി എബ്രഹാം ആമുഖ സന്ദേശം നൽകി.
കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ് മാതൃദിന സന്ദേശം നൽകി. വിവിധ ഫൊറേനകളിൽ നിന്നു തെരഞ്ഞെടുത്ത അമ്മമാരെ ചടങ്ങിൽ ആദരിച്ചു.ജലജ സേവിയർ , പ്രീതാ ജോസ് , പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.