കൊച്ചി.:ഫാമിലി കമ്മീഷൻ മാതൃവേദി സംഗമം നടത്തി. 2025 ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ആർച്ച് ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച മാതൃവേദി സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു.
ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ മാതൃവേദി പ്രസിഡന്റ് മേരി ഹെലൻ, ഫാമിലി കമ്മീഷൻ ആനിമേറ്റർ സി.ജോസഫിൻ, ഖജാൻജി റിനു ബെനഡിക്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.