ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.
പരീക്ഷാ ഫലം അറിയാന്‍ താഴെയുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം,
cbse.gov.in
cbseresults.nic.in
results.cbse.nic.in
cbse.digitallocker.gov.in