ആലപ്പുഴ : എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് പള്ളയിലെ കുടുംബശുശ്രൂഷ സമിതി , കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) , KCYM എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ക്ലാസ്സിൽ നൂറുകണക്കിന് യുവതിയുവാക്കൾ പങ്കെടുത്തു.
KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു.എഴുപുന്ന സെന്റ് ആന്റണിസ് പള്ളി വികാരി ഫാ രാജു കളത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബശുശ്രൂഷ സമിതി അനിമേറ്റർ മദർ എലിസബത്ത് വട്ടക്കുന്നേൽ , KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് , KCYM എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആലിസ് മരിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
കുടുംബശുശ്രൂഷ സമിതി ഇടവക കൺവീനർ നിഷ ഹോപ്ക്കിൻസ് ടീച്ചർ സ്വാഗതവും , KCYM യൂണിറ്റ് പ്രസിഡന്റ് അലോഷ്യസ് നന്ദിയും പറഞ്ഞു. KCYM എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മരിയ ആഗ്നസ് പരിപാടിയുടെ അവതരിക ആയിരുന്നു.
എറണാകുളം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് നെക്കോർട്ടിക് സെൽ സബ് ഇൻസ്പെക്ടർ ബാബു ജോൺ ക്ലാസ്സ് നയിച്ചു.
സെന്റ് ആന്റണിസ് പള്ളി സഹ വികാരി ഫാ വിപിൻ ആന്റണി അരേശ്ശേരിൽ , കുടുംബ ശുശ്രൂഷ സമിതി , KLCA , KCYM ഭാരവാഹികൾ സെമിനാറിന് നേതൃത്വo നൽകി.