കൊടുങ്ങല്ലൂർ കെ.സി.വൈ.എം. ലാറ്റിൻ സമിതിയുടെ 2025-27 വർഷത്തെ പ്രവർത്തനങ്ങൾ കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും KRLCBC ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ. സ്വാഗതം ആശംസിച്ചു. കെസിവൈഎം കോട്ടപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ. സ്വാഗതം പറഞ്ഞു .
കെസിവൈഎം കോട്ടപ്പുറം രൂപതാ ഡയറക്റ്റർ ഫാ. നോയൽ കുരിശിങ്കൽ, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജെൻസൺ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു . സംസ്ഥാന സെക്രട്ടറി അലീന ജോർജ് നന്ദി പറഞ്ഞു .
കെ.സി.വൈ.എം. സംസ്ഥാന സമിതിയെ 2023-25 വർഷക്കാലം നയിച്ച ഭാരവാഹികൾക്ക് അനുമോദനം നൽകി.