കൊച്ചി : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗവും ഫാമിലി മെഡിസിൻ വിഭാഗവും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
വാർഡ് കൗൺസിലർ വി.വി പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഫാമിലി മെഡിസിൻ മേധാവി ഡോ. രശ്മി എസ് കൈമൾ, വാർഡ് കൗൺസിലർ മിനി വിവേര, നേഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ, നഴ്സിംഗ് ഇൻ ചാർജ്മാരായ റോസി നിമ്മി, ജൂഡി എ. എന്നിവർ സംസാരിച്ചു.